മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് യാത്രയ്ക്ക് കേന്ദ്രം അനുമതി നല്‍കി

HIGHLIGHTS : The Center has given permission for Chief Minister Pinarayi Vijayan's Gulf trip.

narമുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് യാത്രയ്ക്ക് കേന്ദ്രം അനുമതി നല്‍കി. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 9 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ യാത്ര. വിദേശകാര്യമന്ത്രാലയമാണ് അനുമതി നല്‍കിയിരിക്കുന്നത്.

വിദേശയാത്രയ്ക്ക് മുഖ്യമന്ത്രിക്ക് അനുമതി കിട്ടുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. കേന്ദ്രം ആദ്യ ഘട്ടത്തില്‍ അനുമതി നിഷേധിച്ചതായി അറിയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമുള്ള സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് അനുമതി.

മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുന്നത് ബഹ്‌റൈനില്‍ നിന്നാണ് . 16ന് ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. ബഹ്‌റൈനില്‍ നിന്ന് സൗദിയിലേക്ക് പോകും. 17ന് ദമാമിലും 18ന് ജിദ്ദയിലും പൊതുപരിപാടികളില്‍ പങ്കെടുക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.24, 25 തീയകളില്‍ ഒമാനിലെ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കാനും 30ന് ഖത്തര്‍ സന്ദര്‍ശിക്കാനുമാണ് പരിപാടി. നവംബര്‍ 7ന് കുവൈത്തിലും 9ന് അബുദാബിയിലുമാണ് പരിപാടി നിശ്ചയിച്ചിരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!