എടപ്പാളില്‍ സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി;ഒരു മരണം;6 കുട്ടികള്‍ക്ക് പരിക്ക്

HIGHLIGHTS : School bus loses control and crashes into shop in Edappal; one dead, 6 children injured

എടപ്പാള്‍: എടപ്പാള്‍ കണ്ടനകത്ത് നിയന്ത്രണംവിട്ട് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ കടയുടെ സമീപത്ത് നിന്ന ആള്‍ മരിച്ചു. ആറ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. പാണേക്കാട് വിജയന്‍(60) ആണ് മരിച്ചത്.

പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ഓടിക്കൂടിയ നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്ന് വൈകീട്ടാണ് അപകടം.

എടപ്പാള്‍ ദാറുല്‍ ഹിദായ സ്‌കൂളിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!