HIGHLIGHTS : The case of KM Basheer being hit and killed by a vehicle; Sriram Venkataraman should appear in court in person
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകണം. ഡിസംബര്‍ 11-ന് ഹാജരാകണമെന്നാണ് വിചാരണക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്.
കൊലപാതക കുറ്റത്തില്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണിത്. നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ച ശ്രീറാമിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണിപ്പോള്‍ ശ്രീറാം വെങ്കിട്ടരാമനെ വിചാരണക്കായി കോടതി വിളിച്ചു വരുത്തുന്നത്.


ഓഗസ്റ്റ് 25-നാണ് ശ്രീറാം വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന വാദം സുപ്രീംകോടതി തള്ളിയിരുന്നു.
2019 ഓഗസ്റ്റ് 3-ന് പുലര്‍ച്ചെയാണ് ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ടത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു