നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതിയ്‌ക്കെതിരെ സര്‍ക്കാരും

The case of attacking the actress

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയ്‌ക്കെതിരെ സര്‍ക്കാര്‍. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത് അതിനിടെയാണ് വിചാരണക്കോടതിക്കെതിരെ സര്‍ക്കാരും രംഗത്തെത്തിയത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് സക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് അറിയിച്ചിട്ടും വിചാരണക്കോടതി മുഖവിലയ്‌ക്കെടുത്തില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. പ്രതികള്‍ക്ക് നല്‍കുന്ന രേഖകള്‍ പ്രോസിക്യൂഷന് ലഭിക്കുന്നില്ലെ്‌നും സര്‍ക്കാര്‍ വ്യക്തമാക്കി. പരാതികള്‍ എന്തുകൊണ്ട് വിചാരണ കേടതിയില്‍ അറിയിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. പരാതികള്‍ വിചാരണക്കോടതിയില്‍ തന്നെ ബോധിപ്പിച്ചതാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയ കോടതി വിശദമായ സത്യവാങ്മൂലം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനും ഉത്തരവിട്ടു.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •