കാര്‍ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു; അച്ഛന്‍ മരിച്ചു;മകന് ഗുരുതര പരിക്ക്

കണ്ണൂര്‍:നിയന്ത്രണംവിട്ട് കാര്‍ വീട്ടുമുറ്റത്തെ കിണറ്റിലേക്ക് വീണ് ഗൃഹനാഥന്‍ മരിച്ചു. മകന് ഗുരുതരമായി പരിക്കേറ്റു. ആലക്കോട് നെല്ലിക്കുന്ന് സ്വദേശി താരാമംഗലത്ത് മാത്തുക്കുട്ടി(56) ആണ് മരിച്ചത്. മകന്‍ വിന്‍സി(18)നാണ് ഗുരുതരമായിപരിക്കേറ്റത്.

ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്.വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ടാക്കി മുന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറിലേക്ക് മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ വിന്‍സിനെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് കാര്‍ കിണറില്‍ നിന്നും ഉയര്‍ത്തി. ഇരുവരെയും പുറത്തെടുത്തത്. എന്നാല്‍ മാത്തുക്കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആലക്കോട് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top