Section

malabari-logo-mobile

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു;ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

HIGHLIGHTS : The car that was running caught fire; the driver was seriously injured

കോട്ടയം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അപകടത്തില്‍ കാര്‍ ഓടിച്ചിരുന്നയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. വാകത്താനം പാണ്ടന്‍ ചിറ ഓട്ടക്കുന്ന് വീട്ടില്‍ ഓട്ടക്കുന്നേല്‍ സാബുവിന്റെ കാറിനാണ് തീപിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സാബുവിനെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യാത്രകഴിഞ്ഞ് വീടിന് സമീപത്തെത്തിയപ്പോള്‍ വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു വെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

നാട്ടുകാരുടെ കഠിനമായ ശ്രമഫമായാണ് സാബുവിനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാനുണ്ടായ കാരണം എന്നാണ് പ്രാഥമിക വിവരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!