ക്യാമ്പ് സംഘടിപ്പിച്ചു

വള്ളിക്കുന്ന്: ജൂലൈ 26 അന്തര്‍ദേശീയ കണ്ടല്‍ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറെസ്ട്രി ഡിവിഷന്‍ കോഴിക്കോടും കടലുണ്ടി -വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ് മാനേജ്മെന്റ് കമ്മിറ്റിയും സംയുക്തമായി മലപ്പുറം ജില്ലയിലെ ചന്തന്‍ ബ്രദേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ് പി സി വിദ്യാര്‍ത്ഥികള്‍ക്കായി കടലുണ്ടി – പരിസരത്ത് നടക്കുന്ന പഠന കമ്മ്യൂണിറ്റി റിസര്‍വ് ഓഫീസ് ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പില്‍ കണ്ടല്‍ വനങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ്, കണ്ടല്‍ തൈകള്‍ നടീല്‍, കണ്ടല്‍ റിസര്‍വ്വ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി. സോഷ്യല്‍ ഫോറെസ്ട്രി ഉത്തര മേഖല സര്‍വേറ്റര്‍ ഓഫ് ഫോറെസ്റ്റ്‌സ് ആര്‍. കീര്‍ത്തി I F S. പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കെ.വി.സി.ആര്‍ മാനേജ്മെന്റ് കമ്മറ്റി സമീപ പി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറെസ്ട്രി എക്സ്റ്റന്‍ഷന്‍ A C F എ.പി.ഇംത്യാസ് മുഖ്യ പ്രഭാഷണം നടത്തി.

കെവിസിആര്‍ സെക്രട്ടറി കെ. ദിദീഷ്, സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍ വബീഷ്. എം, ചന്തന്‍ ബ്രദേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരായ  സുനിത കെ. എം, അരുണ്‍. പി എന്നിവര്‍ സംസാരിച്ചു. ചിറമംഗലം എ യു പി സ്‌കൂള്‍ അധ്യാപികയും കണ്ടല്‍ വനങ്ങളുടെ ഗവേഷകയുമായ ടി.കെ ധന്യ ക്‌ളാസുകള്‍ക്ക് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top