സഹോദരങ്ങള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

എടപ്പാള്‍: സഹോരങ്ങള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. അയിലക്കാട് കോട്ടമുക്ക് സ്വദേശി പുളിക്കത്ര അരവിന്ദന്റെ മക്കളായ അബിന്‍(20), അനന്ദ(15) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം ഉണ്ടായത്.

വീടിന്റെ മുന്‍വശത്ത് കോഴിയെ പിടിക്കാന്‍ വന്ന നായയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നായയുടെ കിടിയേറ്റത്.

Share news
error: Content is protected !!
Scroll to Top