
പരപ്പനങ്ങാടി:പരപ്പനങ്ങാടി ആവില്‍ ബീച്ച് ഭാഗത്ത് കരയ്ക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. ആനങ്ങാടി സ്വദേശി കുട്ട്യാമാകത്ത് മുഹമ്മദ് കോയയുടെ മകന്‍ ഹനീഫ (46)യാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് പരപ്പനങ്ങാടി ആവിയില്‍ ബീച്ചില്‍ മൃതദേഹം കരയ്ക്കടിഞ്ഞത്. ഇന്ന് രാവിലെ ഇയാളുടെ ഓട്ടോറിക്ഷ പരപ്പനങ്ങാടിയിലെ ബന്ധുവീട്ടില്‍ നിര്‍ത്തിയിട്ട് പോയതായിരുന്നു.
പരപ്പനങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നേരത്തെ പരപ്പനങ്ങാടിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു. പ്രവാസിയുമായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



