പട്ടാമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട് : പട്ടാമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊപ്പം ആമയൂർ സ്വദേശി അമ്പലപ്പറമ്പിൽ രഘുവിൻ്റെ മകൾ രേഷ്മ (28) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. പാലത്തിന് സമീപം യുവതിയുടെ ബാഗ്, ഫോൺ, ചെരുപ്പ് എന്നിവ കണ്ടെത്തിയതിനെ തുടർന്നാണ് പുഴയിൽ തിരച്ചിൽ നടത്തിയത്. വെളിച്ചക്കുറവുമൂലം രാത്രി ഏറെ വൈകി തിരച്ചിൽ നിർത്തിവെച്ചു.

ഇന്ന് കാലത്ത് വീണ്ടും നടത്തി തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Share news
error: Content is protected !!
Scroll to Top