Section

malabari-logo-mobile

ഓണ്‍ലൈന്‍ റമ്മി: പരസ്യങ്ങളില്‍ നിന്ന് താരങ്ങള്‍ പിന്‍മാറണമെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ

HIGHLIGHTS : Online Rummy: KB Ganesh Kumar MLA asks players to withdraw from advertisements

തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എഎ. രാജ്യ ദ്രോഹ പരസ്യത്തില്‍ അഭിനയിക്കുന്ന കലാകാരന്‍മാരോട് അതില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കണമെന്ന് ഗണേഷ് കുമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവനോടാണ് ഗണേഷ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

‘ഓണ്‍ലൈന്‍ റമ്മി പോലുള്ള സാമൂഹ്യ വിരുദ്ധ പരസ്യങ്ങളില്‍ ആദരണീയരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്നു. ഷാരൂഖ് ഖാന്‍, വിരാട് കോലി, യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ്, ഗായിക റിമി ടോമി,ലാല്‍ തുടങ്ങി ആളുകളെ ഇത്തരം പരസ്യങ്ങളില്‍ സ്ഥിരമായി കാണാം. ഇത്തരം നാണം കെട്ട രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്നും ഈ മാന്യന്മാര്‍ പിന്‍മാറാന്‍ സംസ്‌കാരിക മന്ത്രി സഭയുടെ പേരില്‍ അഭ്യര്‍ത്ഥിക്കണം. സാംസ്‌കാരികമായി വലിയ മാന്യമാരാണെന്ന് പറഞ്ഞ് നടക്കുന്നവരാണിവര്‍- ഗണേഷ് കുമാര്‍ പറഞ്ഞു.

sameeksha-malabarinews

‘റമ്മി കളിയില്‍ അടിമപ്പെട്ട് ജീവനൊടുക്കുന്നത് കേരളത്തില്‍ ഒറ്റപ്പെട്ട സംഭവം അല്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ആത്മഹത്യ നടക്കുന്നുണ്ട്. ലജ്ജ തോന്നുന്ന കാര്യം കലാകാരന്മാര്‍ ഇതിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നു എന്നതാണ്. ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ വലിയ താരമാണ്, പൈസ ഇല്ലാത്ത താരമല്ല. വിരാട് കോലി നല്ലൊരു കായിക താരമാണ്. എല്ലാവര്‍ക്കും ബഹുമാനവും ഇഷ്ടവുമുണ്ട്. അഞ്ച് പൈസ ഇല്ലാത്ത പിച്ചക്കാരനല്ല. കൈയ്യില്‍ പൈസ ഇല്ലാഞ്ഞിട്ടുമല്ല. ഇത്തരം നാണം കെട്ട പരിപാടിയില്‍ നിന്ന് എല്ലാവരും പിന്മാറണം’- ഗണേഷ് കുമാര്‍ പറഞ്ഞു.

എന്നാല്‍ അവരുടെ എല്ലാം മനസ്സുകളിലാണ് ആദ്യം സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. നിയമംമൂലം നിരോധിക്കാവുന്നതല്ല ഇതെന്നും താരങ്ങളോടും സാംസ്‌കാരിക നായകരോടും ഒരു അഭ്യര്‍ത്ഥന വേണമെങ്കില്‍ നമുക്കെല്ലാവര്‍ക്കും നടത്താമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!