ഏ ആര്‍ നഗര്‍ കൊളപ്പുറത്ത് കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം 2 ദിവസം മുമ്പ് കാണാതായ യുവാവിന്റേത്

തിരൂരങ്ങാടി: കൊളപ്പുറത്ത് ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിന്റേതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കുന്നുംപുറം ചേലക്കോട് പാമങ്ങാടന്‍ അബ്ദുറഹ്മാന്റെ മകന്‍ നൗഫലിന്റേത് (29) ആണ് മൃതദേഹം. കഴിഞ്ഞ 3 ന് വൈകുന്നേരം വീട്ടില്‍ നിന്ന് പോയതായിരുന്നു. വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ബൈക്ക് ഈ ഭാഗത്ത് കണ്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സംശയം തോന്നി പോലീസിനെ അറിയിച്ചതായിരുന്നു. മൃതദേഹത്തില്‍ നിന്നു വണ്ടിയുടെ ചാവിയും ലഭിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.
ഇദ്ദേഹം ലോറി ഡ്രൈവറാണ്.
ഭാര്യ: ഫര്‍സാന.
മകള്‍: സജ ഫാത്തിമ.
സഹോദരങ്ങള്‍: മുഹമ്മദ് സഹീര്‍, മുഹമ്മദ് മുബഷിര്‍, മുഹമ്മദ് അസ്ലം, സുമയ്യ.

 

Share news
error: Content is protected !!
Scroll to Top