നായാട്ടിനിടെ വെടിയേറ്റ് മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം വനത്തില്‍ കുഴിച്ചിട്ടു

നായാട്ടിനിടെ വെടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. വയനാട് ബൈസണ്‍വാലി ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രന്‍ എന്നയാളാണ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് മരണമെന്ന് പൊലീസ് പറയുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ മൃതദേഹം പോതമേട് വനത്തില്‍ കുഴിച്ചിടുകയായിരുന്നു.

കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികള്‍ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

മഹേന്ദ്രനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മഹേന്ദ്രനുള്‍പ്പെടെയുള്ള നാലംഗ സംഘം നായാട്ടിന് പോയതായി പൊലീസിന് വിവരം ലഭിച്ചത്. മൃതദേഹം കണ്ടെത്തുവാന്‍ പൊലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top