യുവാവിനെ കൊന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ തള്ളിയ കേസിലെ പ്രതി ജയില്‍ ചാടി

കോട്ടയം: കൊലക്കേസില്‍ പ്രതിയായ തടവുപുള്ളി ജയില്‍ ചാടി. യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയാണ് ജയില്‍ ചാടിയത്. ഈ കേസില്‍ നാലം പ്രതിയായ ബിനു മോനാണ് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ജില്ലാ ജയിലില്‍ നിന്നും ചാടിയത്.

ജയില്‍ അടുക്കളയില്‍ നിന്നും പലക വച്ചാണ് ഇയാള്‍ ചാടി രക്ഷപ്പെട്ടത്. രാവില സെല്ലില്‍ നിന്നും ഇറക്കിയ ശേഷം അടുക്കളയിലെ ഡ്യൂട്ടിക്ക് എത്തിയ ശേഷമാണ് ഇയാള്‍ മുങ്ങിയത്. കോട്ടയം ഈസ്റ്റ് പൊലീസ് പ്രദേശത്ത് തെരച്ചില്‍ നടത്തിവരികയാണ്.

പുലര്‍ച്ചെ അഞ്ചരയോടെ നടന്ന സംഭവം ശ്രദ്ധയില്‍പ്പെട്ട ജയില്‍ അധികൃതര്‍ 5.45-ഓടെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

കോട്ടയത്ത് ഷാന്‍ബാബു എന്നയാളെ കൊലപ്പെടുത്തി മൃതദേഹം
സ്റ്റേഷന്‍ വളപ്പില്‍ കൊണ്ടിട്ട കേസിലാണ് മീനടം സ്വദേശിയായ ബിനു റിമാന്‍ഡിലായത്.

 

Share news
error: Content is protected !!
Scroll to Top