പുന്നപ്രയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ആലപ്പുഴ പുന്നപ്രയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പുന്നപ്ര സ്വദേശി ജോസിന്റെ ഭാര്യ ജെസി (50) യാണ് മരിച്ചത്.

കഴിഞ്ഞ മുപ്പതാം തിയതി ബുധനാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്നു അന്വേഷണം നടക്കുന്നതിനിടയിലാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Share news
error: Content is protected !!
Scroll to Top