HIGHLIGHTS : The Blue Kaftan also stands out among gay artists
ട്രാന്‍സ് ജെന്‍ഡറുകളുടെയും സ്വവര്‍ഗാനുരാഗികളുടേയും ജീവിത പ്രതിസന്ധികളും ആത്മനൊമ്പരങ്ങളും ചര്‍ച്ചചെയ്യുന്ന രണ്ടു ചിത്രങ്ങള്‍ രാജ്യാന്തര മേളയില്‍ പ്രദര്‍ശിപ്പിക്കും. ദക്ഷിണാഫ്രിക്കന്‍ സംവിധായകനായ എത്യന്‍ ഫ്യുറിയുടെ സ്റ്റാന്‍ഡ് അപ്പ് ,മറിയം ടൗസനി ചിത്രം ദി ബ്ലൂ കഫ്താന്‍ എന്നിവയാണ് ആഫ്രിക്കയില്‍ നിന്നും ഇത്തവണ മേളയില്‍ എത്തുന്നത്.
സ്വര്‍ഗാനുരാഗിയായ യുവാവിന്റെ കുടുംബജീവിതത്തെ ആധാരമാക്കിയാണ് എത്യന്‍ ഫ്യുറിയുടെ സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത് .എല്‍ ജി ബി റ്റി ക്യൂ വിഭാഗത്തിന്റെ പ്രണയത്തിനും അതിതീവ്രമായ ആഗ്രഹങ്ങള്‍ക്കും വേണ്ടിയുള്ള സഞ്ചാരമാണ് ചിത്രം പ്രമേയമാക്കുന്നത്.

മൊറോക്കോ പശ്ചാത്തലമാക്കി മറിയം ടൗസനി സംവിധാനം ചെയ്ത ദി ബ്ലൂ കഫ്താന്‍ സ്വവര്‍ഗാനുരാഗിയായ യുവാവിന്റെ സങ്കീര്‍ണ ജീവിതമാണ് ചിത്രീകരിക്കുന്നത് .ലോക സിനിമാ വിഭാഗത്തിലാണ് ഇരു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു