മുഖത്തിന്റെ കരിവാളിപ്പ് മാറി തിളക്കവും നിറവും വര്‍ധിപ്പിക്കാം…

ദിവസവും പുറത്ത് പലകാര്യങ്ങള്‍ക്കായി പോകുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഇങ്ങനെ പുറത്തിറങ്ങുമ്പോള്‍ വെയില്‍ കൊള്ളേണ്ടിവരിക എന്നത് സ്വാഭാവികമാണ്. ഇങ്ങനെ വെയിലേല്‍ക്കുമ്പോള്‍ നമ്മുടെ മുഖത്തിന് കരിവാളിപ്പ് വന്ന് മുഖത്തിന്റെ തിളക്കവും നിറവും എല്ലാം കുറഞ്ഞ് പോകാറുണ്ട്. എന്നാല്‍ ഇതിനുള്ള പ്രതിവിധി നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്.

മുഖം നന്നായി കഴുകി തുടച്ച ശേഷം ഒരു സ്പൂണ്‍ കടലപ്പൊടി,കുറച്ച് തൈര് ,കാല്‍ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ കൂട്ടിയോജിപ്പ് മുഖത്ത് പുരട്ടിയിട്ട് ഒരു 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഇതിനായി നല്ല മഞ്ഞള്‍പ്പൊടി വേണം ഉപയോഗിക്കാന്‍. കസ്തൂരിമഞ്ഞളും ഉപയോഗിക്കാം.എന്നാല്‍ കസ്തൂരി മഞ്ഞള്‍ അലര്‍ജിയുള്ളവര്‍ ഇത് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.രാത്രിയില്‍ ഈ കൂട്ട് മുഖത്തിടുന്നതാവും കൂടുതല്‍ നന്നാവുക.

തുടര്‍ച്ചയായി കുറച്ച് ദിവസം ഇത് ഉപയോഗിച്ചാല്‍ നിങ്ങളുടെ മുഖത്തെ കരിവാളിപ്പ് മാറി മുഖം സുന്ദരമാകുമെന്ന കാര്യത്തില്‍ ഒരുസംശയവും വേണ്ട.

Share news
error: Content is protected !!
Scroll to Top