ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

ബാലുശേരി: കൊയിലാണ്ടി-താമരശേരി സംസ്ഥാനപാതയില്‍ തേനാ കുഴിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. രണ്ട് യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നടുവണ്ണൂര്‍ സ്വദേശികളായ വൈഷ്ണവ് (22), ലാല്‍കൃഷ്ണ (22) എന്നിവരാണ് രക്ഷപ്പെട്ടത്.

ബുധന്‍ പകല്‍ 12.30നാണ് അപകടം. ഇരുവരും നടവണ്ണൂരില്‍നിന്ന് എസ്റ്റേറ്റ് മുക്കിലേയ്ക്ക് പോകുന്നതിനിടെ തേനാക്കുഴിയില്‍ എത്തിയ പ്പോഴാണ് പ്രദേശവാസിക ളില്‍ ഒരാള്‍ ബൈക്കിന് തീ പിടിച്ചത് കണ്ടത്. ഉടനെ ബൈക്ക് യാത്രികരെ വിവരം അറിയിച്ചു. ബൈക്ക് റോഡ രികില്‍ ഒതുക്കി ഇറങ്ങുമ്പോ ഴേക്കും തീ ആളിപ്പടര്‍ന്നു. ഇവരുടെ സുഹൃത്ത് വി കെ അശ്വിന്റേതാണ് ബൈക്ക്.

നാട്ടുകാര്‍ സമീപത്തെ ശിവപു രം എസ്എംഎംഎ യുപി സ്‌കൂളിലും അഗ്‌നിരക്ഷാസേനയെയും പൊലി സിനെയും അറിയിച്ചു. അധ്യാപകന്‍ വി സത്യന്‍ ഫയര്‍ എക്സ്റ്റിം ഗഷറുമായി വന്ന് നാട്ടുകാരോ ടൊപ്പം തീയണച്ചതിനാല്‍ മറ്റു അപകടങ്ങള്‍ ഒഴിവായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top