HIGHLIGHTS : The best organizational system the world has ever seen: 'Kudumbashree' turns 27 tomorrow

ദാരിദ്രനിര്‍മാര്‍ജനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമാക്കി 1998ല്‍ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് രൂപം നല്‍കിയ കുടുംബശ്രീക്ക് നാളെ (മെയ് 17) 27 വയസ്സ് പൂര്‍ത്തിയാകുന്നു. സാമൂഹികപരവും സാമ്പത്തികപരവുമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച സംഘടനാ സംവിധാനങ്ങളില്‍ ഒന്നായി കുടുംബശ്രീ മാറിയിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ 33512 അയല്‍ക്കൂട്ടങ്ങളിലായി 541788 പേരും, 1407 ഓക്സിലറി ഗ്രൂപ്പുകളിലായി 16884 പേരും നിലവില്‍ കുടുംബശ്രീ അംഗങ്ങളായിട്ടുണ്ട്. 10286 സൂക്ഷ്മ സംരംഭങ്ങളും, 3489 ഹരിത കര്‍മ്മ സേനാംഗങ്ങളും, 4358 ബാലസഭകളും, 67 ബഡ്സ് സ്ഥാപനങ്ങളും, തദ്ദേശീയ മേഖലയിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനായി 22 ബ്രിഡ്ജ് കോഴ്സ് സ്ഥാപനങ്ങളും, മൃഗസംരക്ഷണ മേഖലയില്‍ 39 പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളും,കാര്‍ഷിക മേഖലയില്‍ 30 പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളും, 6750 സംഘകൃഷി ഗ്രൂപ്പുകളും 95 കാര്‍ഷിക നഴ്സറികളും, 240 ചെറുകിട മൂല്യ വര്‍ദ്ധന യൂണിറ്റുകളും, 45 ഇടത്തരം മൂല്യ വര്‍ദ്ധന യൂണിറ്റുകളും, സ്നേഹിത ഹെല്‍പ്പ് ഓഫീസും, 6 സ്നേഹിതാ പോലീസ് എക്സ്റ്റന്‍ഷന്‍ സെന്ററുകളും ,ഒരു സബ് സെന്ററും കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നിലവില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. 5837 പേര്‍ ഡി.ഡി.യു -ജി.കെ. വൈ പദ്ധതിയിലൂടെ തൊഴില്‍ നേടുകയും ചെയ്തു.
കുടുംബശ്രീയുടെ ഇരുപത്തിയേഴാം പിറന്നാളിനോടനുബന്ധിച്ച് നാളെ (മെയ് 17) ഓരോ സി.ഡി.എസിലും തനത് പരിപാടികള്‍ അരങ്ങേറും. ഒപ്പം ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള സംഗമവും ,ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തും. സംസ്ഥാനതലത്തില്‍ വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം, വഴുതക്കാട് ,ടാഗോര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡുകള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സമ്മാനിക്കും. അവാര്‍ഡ് ദാന ചടങ്ങ് ലൈവ് ആയി ഓരോ സി.ഡി.എസുകളിലും പ്രോജക്ടറുകള്‍ വെച്ച് പ്രദര്‍ശിപ്പിക്കും. മലപ്പുറം ജില്ലയ്ക്ക് മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആറ് അവാര്‍ഡുകളാണുള്ളത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു