പരപ്പനങ്ങാടിയില്‍ ബൈക്കിടിച്ച് പരിക്കേറ്റ് കുഞ്ഞ് മരിച്ചു

പരപ്പനങ്ങാടി:ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു.അങ്ങാടി കടപ്പുറത്തെ എരിന്റെ പുരക്കല്‍ മുസ്തഫ എന്ന സദ്ദാമിന്റെ മകള്‍ ഇഷ ഹൈറിന്‍ (3) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് വീടിന് സമീപത്ത് വെച്ച് ബൈക്കിടിച്ച് പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. മാതാവ്: റാജിഷ.സഹോദരന്‍: മുഹമ്മദ് ഹാഫിസ് .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top