ഉമ്മന്‍ ചാണ്ടിക്കെതിരെ അധിക്ഷേപം;നടന്‍ വിനായകനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവയാണു എറണാകുളം അസി.സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് വിനായകന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ആരാണ് ഈ ഉമ്മന്‍ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആക്ഷേപങ്ങളാണ് വിനായകന്‍ പറഞ്ഞത്.

വിനായകന്റെ മോശം പ്രതികരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു.

അതെസമയം വിനായകനനെതിരെ കേസെടുക്കുന്നതില്‍ പോലീസ് നിയമോപദേശം തേടിയതായാണ് റിപ്പോര്‍ട്ട്. എറണാകുളം നോര്‍ത്ത് പോലീസാണ് നിയമോപദേശം തേടിയത്.വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നില്‍ കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top