മണിപ്പൂരില്‍ കുകി സ്ത്രീകള്‍ക്ക് നേരെയുണ്ടായ ക്രൂര സംഭവം; പ്രധാന പ്രതി അറസ്റ്റില്‍

ഇംഫാല്‍:മണിപ്പൂരില്‍ രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബാലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിലെ പ്രധാന പ്രതി അറസ്റ്റിലായി. പ്രധാന പ്രതിയായ ഹെറാദാസാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. തൗബല്‍ ജില്ലയില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് ഇവിടെ പോലീസിന്റെ നീക്കം.

മണിപ്പൂരില്‍ നിന്നുള്ള ക്രൂരതയുടെ വീഡിയോ ഇന്നലെയാണ് പുറത്ത് വന്നത്. മെയ് നാലിനാണ് സംഭവം. വീഡിയോയില്‍ രണ്ട് സ്ത്രീകള്‍ തെരുവില്‍ നഗ്‌നരായി നടക്കുന്നു. സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന് കുക്കി ഗോത്രവിഭാഗം ആരോപിച്ചിരുന്നു.
ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കാങ്പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്ന് ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഡിസ്‌കഷന്‍ ബോര്‍ഡ് (ഐടിഎല്‍എഫ്) പുറത്തിറക്കിയ പത്രക്കുറിപ്പില്‍ തിരിച്ചറിഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top