കെ എല്‍ 10 നമ്പറില്‍ തുടങ്ങുന്ന ഓട്ടോ കുടുംബം പരപ്പനങ്ങാടിയില്‍ ഒത്തുകൂടി

പരപ്പനങ്ങാടി: കെ എല്‍ 10 നമ്പറില്‍ തുടങ്ങുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ഒരു കുടുംബമായി ഒത്തുചേര്‍ന്നു. ഒരേ പേരുകാരും ഒരേ കുടുംബക്കാരും ഒരേ തൊഴിലുകാരും ഒത്തുചേര്‍ന്ന് നാടിലുടനീളം സംഗമങ്ങള്‍ പൊടി പാറ്റുമ്പോള്‍ വേറിട്ട സംഗമം നടത്തി ജില്ലയിലെ ഓട്ടോ തൊഴിലാളികള്‍ ശ്രദ്ധ പിടിച്ചു പറ്റി.

ജില്ലയില്‍ കെ.എല്‍ 10 നമ്പറില്‍ തുടങ്ങുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് അപ്പേരില്‍ ‘ ഹൃദയം തൊട്ട് ‘ എന്ന വാട്‌സാപ്പ് സോഷ്യല്‍ മീഡിയ കൂട്ടായ്മയുണ്ടാക്കി പരപ്പനങ്ങാടി കെട്ടുങ്ങല്‍ അഴിമുഖത്ത് കുടുംബ സംഗമം തീര്‍ത്തത്.

പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍ സംഗമം ഉദ്ഘാടനം ചെയ്തു. അഹ്‌സല്‍ മലപ്പുറം അദ്ധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ദീപ, അലി എന്നിവര്‍ സംസാരിച്ചു. രതീഷ് വട്ടത്താണി സ്വാഗതവും അമീര്‍ കരുളായി നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top