തിരൂര്‍: ചമ്രവട്ടം പാലത്തിലുണ്ടായ അപകടത്തില്‍ ഗുഡ്സ് ഡ്രൈവര്‍ മരണപ്പെട്ടു. നരിപറമ്പ് ഫ്രൂട്ട്‌സ് കച്ചവടം നടത്തുന്ന കൈമലശേരി സ്വദേശി അലി അക്ബറാണ് മരിച്ചത്.
ചമ്രവട്ടം പാലത്തില്‍ വെച്ച് ഇദേഹത്തിന്റെ ഗുഡ്സ് ഓട്ടോറിക്ഷ തകരാറിലാവുകയും ഇറങ്ങി പരിശോദിക്കുന്നതിനിടയില്‍ പിറകില്‍ വന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഗുഡ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അലി അക്ബറിനെ ഉടന്‍ തന്നെ ആലത്തിയൂര്‍ ഇമ്പിച്ചിബാവ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




