Section

malabari-logo-mobile

വിജയ് ചിത്രം ലിയോയുടെ ആദ്യപ്രദര്‍ശനത്തിനിടെ തിയ്യേറ്ററില്‍ വെച്ച് ആരാധകരായ വധുവരന്‍മാര്‍ വിവാഹിതരായി

HIGHLIGHTS : The adoring bride and groom tied the knot at the theater during the premiere of Vijay's film Leo

ആവേശക്കാഴ്ചയായി ‘ലിയോ’ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ. നിരവധി ആരാധകരാണ് ആഘോഷപൂര്‍വ്വം ചിത്രത്തിന്റെ റിലീസ് ഏറ്റെടുത്തത്. കടുത്ത വിജയ് ആരാധകരായ വധൂവരന്മാര്‍ വിവാഹത്തലേന്ന് ലിയോ കളിക്കുന്ന തിയറ്ററിലെത്തി പരസ്പരം മാലയിടുന്നതിന്റെ വിഡിയോ ആണത്.

തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് ലിയോ റിലീസ് ദിവസം വിജയ് ആരാധകര്‍ വ്യത്യസ്തമായ ഈ ആഘോഷത്തിന് സാക്ഷ്യം വഹിച്ചത്. വെങ്കടേഷും മഞ്ജുളയുമാണ് പരസ്പരം ഹാരം ചാര്‍ത്തിയതും മോതിരം അണിയിച്ചതും. ലിയോയുടെ ആദ്യ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരുടെ മുന്നില്‍ വച്ചായിരുന്നു മാലയിടല്‍.

sameeksha-malabarinews

വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളും തീയറ്ററില്‍ ഉണ്ടായിരുന്നു. അതേസമയം, വിജയ്യുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ചിത്രത്തിലേത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന പ്രതികരണങ്ങള്‍. ഗംഭീര ഷോര്‍ട്ടുകളും മികച്ച ദൃശ്യങ്ങളും കൊണ്ട് ചിത്രം സമ്പന്നമാണെന്നും ചിത്രം കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെടുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!