ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിന്റെ പേരില്‍ കോടികള്‍ തട്ടിയെടുത്ത പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി

കോഴിക്കോട്: ഫാസ്റ്റ് ഫുട് റസ്റ്റോറന്റ് തട്ടിപ്പിലൂടെ കോടികള്‍ കൈക്കലാക്കി അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഷുഹൈബാണ് വിദേശത്തേക്ക് കടന്നതായി സൂചന.

റിജിഡ് ഫുഡ്‌സ് എന്ന കമ്പനിയുടെ പേരില്‍ ബര്‍ഗര്‍ ലോഞ്ച് ആരംഭിക്കാനെന്ന വ്യാജേനയാണ് കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഷുഹൈബ് പലരില്‍ നിന്നും കോടികള്‍ തട്ടിയെടുത്തത്. പണം വാങ്ങിയവരോട് പ്രതിമാസം നിശ്ചിത വരുമാനം നല്‍കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു.

പ്രവാസികളും ബിസിനസുകാരും ഉള്‍പ്പെടെ നിരവധി പേര്‍ ഇയാളുടെ വലയിലായിട്ടുണ്ട്. നിരവധി ചെക്ക് കേസുകളിലും ഇയാള്‍ പ്രതിയാണ്. മംഗലാപുരത്തെ ഒരു വ്യവസായില്‍ നിന്നും എഴുപത് ലക്ഷം രൂപ തട്ടിയ കേസിലാണ് മെയ് 19 ന് ഷുഹൈബ് അറസ്റ്റിലായത്. അറസ്റ്റിലായ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് സ്വദേശി 70 ലക്ഷം തട്ടിയെടുത്തെന്ന പരാതിയില്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ജാമ്യം ഷുഹൈബിന് നിഷേധിച്ചതോടെയാണ് പ്രതി വിദേശത്തേക്ക് മുങ്ങിയതെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top