അന്യ സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും തട്ടിപറിച്ച പ്രതിയെ പിടിക്കൂടി

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവൃത്തിയ്ക്ക് വന്ന അന്യ സംസ്ഥാന തെഴിലാളിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും തട്ടിപറിച്ച് കടന്നു കളഞ്ഞ പ്രതിയെ പിടിക്കൂടി. പരപ്പനങ്ങാടി കെട്ടുങ്ങൽ സ്വദേശി കോങ്ങാശ്ശേരി വീട്ടിൽ നബീൽ (24) എന്നയാളെയാണ് പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ വെച്ച് അന്യ സംസ്ഥാന തെഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് കൈവശം ഉണ്ടായിരുന്ന പണം തട്ടി പറിക്കുകയും മൊബൈൽ ഫോൺ പിടിച്ച് വാങ്ങുകയും ചെയ്ത് കടന്നുകളയുകയായിരുന്നു

പ്രതിയെ പരപ്പനങ്ങാടി ഇൻസ്പെസെക്ടർ നവീൻഷാജും സംഘവും അറസ്റ്റ് ചെയ്തു. പോലീസ് സംഘത്തിൽ എസ് ഐ ശ്യാം, എസ് ഐ അബ്ദുൾ സലാം,എസ് ഐ വിജയൻ,എ എസ് ഐ റീന,സിപിഒ മാരായ ശ്രീനാഥ് സച്ചിൻ ജാസർ,പ്രബീഷ് എന്നിവരുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top