
പരപ്പനങ്ങാടി: ബിഇ എം ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം നടത്തിയയാൾ അറസ്റ്റിൽ. തിരൂരങ്ങാടി ചന്തപ്പടി സ്വദേശി അമ്പാടി വീട്ടിൽ കാദർ ശരീഫ് (24) യാണ് പിടിയിലായത് .
കഴിഞ്ഞ ശനിയാഴ്ച സ്കൂൾ ഓഫീസ് റൂമും അലമാരകളും കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു .
നിരവധി കളവ് കേസുകളിൽ പ്രതിയായ ഇയാളെ പരപ്പനങ്ങാടി ഇൻസ്പെക്ടർ നവീൻ ഷാജിന്റെ നേതൃത്വത്തിൽ എസ് ഐമാരായ ശ്യാം, അബ്ദുൽസലാം പോലീസ് ഉദ്യോഗസ്ഥരായ ജയേഷ്, ശ്രീനാഥ് സച്ചിൻ, ജാസർ, പ്രബീഷ്, എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




