വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

നിലമ്പൂര്‍ : സ്‌കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങുക യായിരുന്ന വിദ്യാര്‍ഥിനിയെ വി ജനമായ സ്ഥലത്തേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയി പീ ഡിപ്പിക്കാന്‍ ശ്രമിച്ച സംഭവ ത്തില്‍ പ്രതി അറസ്റ്റില്‍. അക മ്പാടം എരഞ്ഞിമങ്ങാട് പൂക്കോ ളന്‍ നിഷാദിനെ (28)യാണ് നില മ്പൂര്‍ ഇന്‍സ്‌പെക്ടര്‍ മനോജ് പറയ റ്റയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണ്‍ 19നാണ് സംഭ വം. പത്താം ക്ലാസ് വിദ്യാര്‍ഥി ക്ലാ സ് കഴിഞ്ഞ് തനിച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പ്രതി പിന്തുടര്‍ന്നു. എര ഞ്ഞിമങ്ങാട് ഫോറസ്റ്റ് ഓഫീസിനു സമീപം എത്തിയ പ്പോള്‍ ബലം പ്രയോഗിച്ച് തൊട്ടടുത്ത കുറ്റിക്കാട്ടിലേ ക്ക് വലിച്ചുകൊണ്ടുപോയി പീഡി പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ നിലവിളികേട്ട് ആളുകള്‍ വന്നതോടെ പ്രതി രക്ഷപ്പെട്ടു. പെണ്‍കുട്ടി പ്രതിയെ ക്കുറിച്ച് നല്‍കിയ സൂചനകള്‍ മാത്രം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിന്റെ അടി സ്ഥാനത്തില്‍ രേഖാചിത്രം തയ്യാറാക്കിയും പ്രദേശത്തെ സി സിടിവികള്‍ പരിശോധിച്ചും സമാന കുറ്റകൃത്യത്തിലുള്‍പ്പെട്ട പ്രതികളെ കേന്ദ്രീകരിച്ചും നട ത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാ ക്കി. അന്വേഷകസംഘത്തില്‍ എഎസ്‌ഐ ഇ എന്‍ സുധീര്‍, സീനിയര്‍ സിപിഒ ബിജേഷ്, കെ പ്രിന്‍സ്, സിപിഒമാരായ കെ ഉജേഷ്, അജിത്, അനസ്, മനു, സന്ധ്യ എന്നിവരുമുണ്ടായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top