HIGHLIGHTS : The 85-year-old was raped by her granddaughter's husband

കൊച്ചുമകളുടെ ഭര്‍ത്താവ് ശിവദാസനാണ് 85 കാരിയെ ലൈംഗീകമായി ഉപദ്രവിച്ചത്.കഴിഞ്ഞ മെയ് 10 മുതലാണ് ഇവര്‍ പീഡനത്തിന് ഇരയായത്. ഇക്കാര്യം വീട്ടുകാരോട് പറഞ്ഞെങ്കിലും പുറത്ത് പറയരുതെന്ന് ഉപദേശിക്കുകയായിരുന്നത്രെ. ഉപദ്രവം സഹിക്കവയ്യാതെ അയല്‍ക്കാരോടു വിവരം പറഞ്ഞെങ്കിലും അവരും സഹായിച്ചില്ല. തുടര്‍ന്നാണ് സമീപത്തെ അംഗന്‍വാടി ജീവനക്കാരോട് സഹായം അഭ്യര്‍ത്ഥിച്ചത്. ഇവരാണ് കോന്നി പോലീസ് സ്‌റ്റേഷനില്‍ 85 കാരിയെ എത്തിച്ചത്.
പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
