Section

malabari-logo-mobile

1000 മാവിന്‍ തൈകള്‍ വിതരണം ചെയ്ത് സഹകരണ വകുപ്പ് തിരൂരങ്ങാടി

HIGHLIGHTS : The Co-operation Department distributed 1000 mango saplings in Tirurangadi

തിരൂരങ്ങാടി : സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ഹരിതം സഹകരണം 2022 – തിരൂരങ്ങാടി സര്‍ക്കിളിലെ സംഘങ്ങള്‍ക്കുള്ള മാവിന്‍ തൈ വിതരണോദ്ഘാടനം തിരൂരങ്ങാടി SCB സെക്രട്ടറി ഇമാമുദീന് നല്‍കി തിരൂരങ്ങാടി അസി. രജിസ്ടാര്‍ ഇ. പ്രേമരാജ് നിര്‍വഹിച്ചു.

തിരൂരങ്ങാടി സര്‍ക്കിളിന് കീഴിലായുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് അല്‍ഫോന്‍സ , മല്ലിക, എന്ന ഇനത്തിലുള്ള ആയിരം ഒട്ടുമാവിന്‍ തൈകളാണ് മെമ്പര്‍മാര്‍ക്കും , പൊതുജനങ്ങള്‍ക്കും നല്‍കാന്‍ വിതരണം ചെയ്തത്.

sameeksha-malabarinews

ചടങ്ങില്‍ ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുല്‍ അനീഷ് കെ , വിനോദ് കെ.ടി., ബേങ്ക് ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!