പതിമൂന്നുകാരിയെയും സഹോദരങ്ങളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുക്കും

HIGHLIGHTS : The 13-year-old girl and her siblings will be taken in by the Child Welfare Committee

തിരുവനനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെയും സഹോദരങ്ങളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുക്കും. കുട്ടികള്‍ സിഡബ്ല്യുസി സംരക്ഷണയില്‍ തുടരട്ടെ എന്ന് മാതാപിതാക്കളും സന്നദ്ധത അറിയിച്ചു. 13കാരിയുടെ പത്തുദിവസത്തെ കൗണ്‍സിലിംഗിന് ശേഷം കുട്ടികളെ ഏറ്റെടുക്കാന്‍ സിഡബ്ല്യുസി തീരുമാനം.

മാതാപിതാക്കള്‍ അസമിലേക്ക് പോകുന്നില്ല, കേരളത്തില്‍ തുടരും. പെണ്‍കുട്ടി മാതാപിതാക്കളുടെ കൂടെ പോകാന്‍ താല്‍പര്യമില്ലെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചിരുന്നു. അമ്മ കുറേ ജോലികള്‍ ചെയ്യിപ്പിക്കുമെന്നും അടിക്കുമെന്നും കുട്ടി കമ്മീഷന് മുന്നില്‍ വിശിദീകരിച്ചുവെന്നും സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ ഷാനിബ ബീഗം. മൂത്ത കുട്ടിയല്ലേ എന്ന് വച്ച് അമ്മ കുട്ടിയെ കൂടുതല്‍ വഴക്ക് പറയാറുണ്ടായിരുന്നുവെന്നും കുട്ടി സിഡബ്ല്യുസിയോട് പറഞ്ഞിരുന്നു.

sameeksha-malabarinews

കേരളത്തില്‍ തന്നെ നില്‍ക്കാനാണ് ഇഷ്ട്ടമെന്നും ഇവിടെ തന്നെ പഠിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കുട്ടി പറഞ്ഞു. കുട്ടിയെ മെഡിക്കല്‍ എടുത്തതിനുശേഷം തിരികെ സിഡബ്ല്യുസിയില്‍ എത്തിക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടി വീട് വിട്ടിറങ്ങിയത്. 36 മണിക്കൂര്‍ നീണ്ട തിരിച്ചിലിനൊടുവില്‍ വിശാഖപട്ടണത്ത് വെച്ചാണ് കുട്ടിയെ കണ്ടെത്താനായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!