‘കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തരൂര്‍ യോഗ്യന്‍’; കെ സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍.

എഐസിസി പ്രസിഡന്റായി മത്സരിക്കാന്‍ ശശി തരൂര്‍ യോഗ്യനാണ്. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. അദ്ദേഹത്തിന് മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മത്സരിക്കട്ടെ. കൂടുതല്‍ വോട്ടു കിട്ടുന്നവര്‍ വിജിയിക്കും. ജനാധിപത്യ പ്രക്രിയയിലൂടെ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാന തന്ത്രം നടപ്പാക്കാന്‍ കഴിവുള്ള നേതൃത്വമാണ് കോണ്‍ഗ്രസിന് വേണ്ടതെന്ന് ശശി തരൂര്‍ പറഞ്ഞുരുന്നു. ഒരു കുടുംബം തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കണമെന്ന അവസ്ഥ പാടില്ലെന്ന അദ്ദേഹം പറഞ്ഞു. അധ്യക്ഷ പദവിയിലെ ഒഴിവ് എത്രയും പെട്ടന്ന് നികത്തണമെന്നും നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗമാകും തെരഞ്ഞെടുപ്പെന്നും അദ്ദേഹം വിശദീകരിച്ചു.

മൂന്നാഴ്ച കൂടി സമയമുണ്ട്. മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അപ്പോഴേക്കും സ്പഷ്ടമായ ഉത്തരം നല്‍കാനാകും. നടപടിക്രമങ്ങള്‍ വരുന്നതല്ലേയുള്ളൂ. ഇപ്പോള്‍ തീരുമാനമായിട്ടില്ല. എന്തായാലും ജനാധിപത്യ പാര്‍ട്ടിയില്‍ മത്സരം നല്ലതാണെന്ന് തരൂര്‍ പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top