നവീകരിച്ച തന്തൈ പെരിയാര്‍ രാമസ്വാമി സ്മാരകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.നവീകരിച്ച സ്മാരകം വൈക്കം വലിയ കവലയിലാണ് . കേരള മന്ത്രിമാരായ വി എന്‍ വാസവന്‍, സജി ചെറിയാന്‍ എന്നിവരും തമിഴ്‌നാട് മന്ത്രിമാരായ എ വി വേലു , ദുരൈമുരുകന്‍, എം പി സ്വാമിനാഥന്‍ , ദ്രാവിഡ കഴകം അധ്യക്ഷന്‍ കെ വീരമണിയും ചടങ്ങില്‍ പങ്കെടുത്തു.
തമിഴ്‌നാട് സര്‍ക്കാര്‍ വൈക്കത്തുള്ള സ്മാരകം എട്ടരക്കോടി രൂപ ചിലവഴിച്ചാണ് നവീകരിച്ചത്. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു നവീകരണം.
സ്മാരകത്തിലേക്കുള്ള പ്രധാന കവാടം കയറുമ്പോള്‍ ആറടിയോളം ഉയരത്തില്‍ തന്തൈ പെരിയാറിന്റെ വലിയ പ്രതിമയാണുള്ളത്. പുറകിലായുള്ള മതിലില്‍ ഇ വി രാമസ്വാമി നായ്ക്കരുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ഇരുവശങ്ങളിലേക്കും ടൈല്‍ പാകിയ നടപ്പാതയും പൂന്തോട്ടവും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രതിമയുടെ ഇരുവശങ്ങളിയാലുള്ള കെട്ടിടങ്ങളില്‍ പെരിയാര്‍ മ്യൂസിയവും ഗ്രന്ഥശാലയാണ് ഉളളത്.പെരിയാര്‍ മ്യൂസിയത്തില്‍ പെരിയാറിന്റെ ജീവചരിത്രം, സമരചരിത്രം എന്നിവയുടെ ചിത്രങ്ങള്‍, വിഡിയോ പ്രദര്‍ശിപ്പിക്കാനുള്ള വലിയ സ്‌ക്രീന്‍ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.




