Section

malabari-logo-mobile

ഉള്‍നാടന്‍ മത്സ്യകൃഷിയുടെ വിവരങ്ങള്‍ വിരല്‍ തുമ്പിലെത്തിച്ച് താനാളൂര്‍ പഞ്ചായത്ത്

HIGHLIGHTS : Thanalur Panchayat brings the information of inland fish farming to the fingertip

താനൂര്‍: പഞ്ചായത്തിലെ മുഴുവന്‍ ഉള്‍നാടന്‍ മത്സ്യകര്‍ഷകരുടെയും വിവരങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ‘മത്സ്യ’ എന്ന് പേരിട്ട ആപ്ലിക്കേഷനിലൂടെ ഡിജിറ്റലൈസ് ചെയ്തു.

താനാളൂരിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ സുരഭിലയുടെ ആശയമാണ് മത്സ്യകൃഷിയെ കുറിച്ച് പൂര്‍ണ്ണമായി മനസിലാക്കാനാകുന്ന ‘മത്സ്യ’ എന്ന ഈ പദ്ധതി. ഒരു ഉള്‍നാടന്‍ മത്സ്യകര്‍ഷകന്റെ 26 ഇനം വിവരങ്ങള്‍ രേഖപ്പെടുത്തി ഇത്തരത്തില്‍ ഒരു പ്രവൃത്തി പൂര്‍ത്തീകരിച്ചത് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമാണ്.

sameeksha-malabarinews

പഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക ഉദ്ഘാടനം ചെയ്തു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി. സുനീര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ് അധ്യക്ഷതയും വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ ബീവി, ചാത്തേരി സുലൈമാന്‍, കെ.വി സിനി, കെ.വി ലൈജു എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മുഹമ്മദ് സജീര്‍ നന്ദി പറഞ്ഞു.

മത്സ്യകര്‍ഷകനായ റസാഖ് ഹാജിയുടെ കൃഷിയിടത്തില്‍ നടന്ന ചടങ്ങില്‍ താനൂര്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍ പി.ടി ഇല്യാസ്, കര്‍ഷകനായ ബൈജു മാട്ടുമ്മല്‍ തുടങ്ങിയവര്‍ പ്രമോട്ടര്‍ സുരഭിലയെ മൊമെന്റോ നല്‍കി ആദരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!