HIGHLIGHTS : No tax will be charged on closed houses; Finance Minister KN Balagopal
തിരുവനന്തപുരം:അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഈടാക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു. സംസ്ഥനത്ത് അടഞ്ഞുകിടക്കുന്ന എല്ലാ വീടുകള്‍ക്കും അധിക നികുതി ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി പറഞ്ഞിരുന്നത്.
അടഞ്ഞുകിടക്കുന്ന വീടിന് എത്ര ശതമാനം നികുതി എന്ന കാര്യമൊന്നും സംസ്ഥാന ബജറ്റില്‍ വ്യവസ്ഥ ചെയ്തിരുന്നില്ല. മറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി നികുതി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് തദ്ദേശ വകുപ്പ് ആലോചിക്കണം എന്നായിരുന്നു അന്ന് നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ നികുതി നിര്‍ദേശം നടപ്പാക്കേണ്ടതില്ലെന്ന് ആ ഘട്ടത്തില്‍ തന്നെ തീരുമാനിച്ചിരുന്നതായാണ് ഇന്ന് തിരുവഞ്ചൂര്‍ രാധകൃഷ്ണന്റെ സബ്മിഷന് മറുപടിയായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞത്.