HIGHLIGHTS : Terrorist train hijacking incident: All hostages released, 33 separatists killed, says Pakistan army
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ട്രെയിനില്‍ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 33 വിഘടനവാദികള്‍ കൊല്ലപ്പെട്ടുവെന്നും സൈന്യം അറിയിച്ചു. ബിഎല്‍എ 21 യാത്രക്കാരെ വധിച്ചെന്നും സൈന്യം. ഇക്കഴിഞ്ഞ ദിവസമാണ് ബലൂചിസ്ഥാന്‍ സായുധ സംഘത്തിന്റെ തട്ടിക്കൊണ്ടുപോകല്‍ നടന്നത്.
അതേ സമയം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പാക്കിസ്ഥാനില്‍ ട്രെയിന്‍ റാഞ്ചുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബിഎല്‍എ തന്നെയാണ് ട്രെയിന്‍ തട്ടിയെടുക്കുന്നതിന്റേയും യാത്രികരെ ബന്ദിയാക്കുന്നതിന്റേയും വീഡിയോ പുറത്ത് വിട്ടത്. ട്രെയിന്‍ പോകുമ്പോള്‍ ട്രാക്കില്‍ സ്‌ഫോടനം നടക്കുന്നതും തുടര്‍ന്ന് ഒളിഞ്ഞിരുന്ന ബിഎല്‍എ സായുധസംഘം ജാഫര്‍ എക്പ്രസ് ട്രെയിനിനടുത്തേക്ക് ഇരച്ചെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
ട്രെയിന്‍ വളഞ്ഞ് യാത്രക്കാരെ പുറത്തിറക്കി ബന്ദികളാക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത മലയിടുക്കാണ് ആക്രമണത്തിനായി ബിഎല്‍എ സംഘം തിരഞ്ഞെടുത്തത്. സൈനികര്‍ക്കോ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ പെട്ടെന്ന് എത്തിച്ചേരാന്‍ പറ്റാത്ത സ്ഥലമാണിത്. കൃത്യമായ ആസൂത്രണം നടത്തിയാണ് ട്രെയിന്‍ റാഞ്ചല്‍ നടത്തിയിരിക്കുന്നതെന്ന് പുറത്തു ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്.
ബലൂച് ലിബറേഷന്‍ ആര്‍മി ഇന്നലെയാണ് ക്വൊറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്പ്രസ് റാഞ്ചിയത്. 9 ബോഗികളുള്ള ട്രെയിനില്‍ 450 ലധികം യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ സ്ത്രീകളെയും കുട്ടികളെയുമടക്കമുള്ള 250 ലേറെ പേരെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു