തേങ്കുറിശ്ശി ദുരഭിമാനക്കൊല;പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

HIGHLIGHTS : Tenkurissi honor killing; Life imprisonment and fine for Pra

തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി. പ്രതികളായ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ്, തേങ്കുറുശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടത്. കേസ് ശനിയാഴ്ച പരിഗണിച്ച കോടതി ശിക്ഷ വിധി ഇന്നേക്ക് മാറ്റുകയായിരുന്നു.

sameeksha-malabarinews

സാമ്പത്തികമായി ഉന്നത നിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും വ്യത്യാസമുള്ള അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതോടെ വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും അനീഷിനെ കുത്തിക്കൊലപ്പെടുത്തുന്നത്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം സുരേഷാണ് കേസിലെ ഒന്നാംപ്രതി. ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ ആണ് രണ്ടാം പ്രതി. 2020 ലാണ് കേസിനാസ്പദമായ സംഭവം. കൃത്യം നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞ പ്രതികളെ 24 മണിക്കൂറിനകം പൊലീസ് പിടികൂടിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!