കര്‍ണാടകയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു.അപകടത്തില്‍ മലപ്പുറം ഡിപ്പോയിലെ ഡ്രൈവര്‍ മരിച്ചു. തിരൂര്‍ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത്.
ഇന്നലെ വൈകീട്ടാണ് മലപ്പുറം ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസ് ബാംഗളൂരിലേക്ക് പുറപ്പെട്ടത്. പുലര്‍ച്ചെ നാലുമണിയോടെ നഞ്ചന്‍കോടിന് സമീപം മധൂരില്‍ വെച്ച് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ഹസീബിന്റെ തല വാഹനത്തിലിടിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം.
ബസ്സിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ലഭ്യമായിട്ടുള്ള വിവരം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



