
അഴിയൂർ : വീട്ടിൽ സൂക്ഷിച്ച പത്തുപവൻ സ്വർണാഭരണവും സ്വർണ നാണയവും പട്ടാപ്പകൽ കവർന്നു. ചോമ്പാല കൊളരാട് തെരുവിൽ സംഗീതികയിൽ ശങ്കരന്റെ വീട്ടിലാണ് കവർച്ച. രാവിലെ വീട് പൂട്ടിപോയ ഭാര്യ സുധ ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ച പത്തുപവൻ വരുന്ന സ്വർണാഭരണവും സ്വർണ നാണയവും നഷ്ടപ്പെട്ട വിവരം അറിയുന്നത്.
വീട് പൂട്ടി താക്കോൽ വീട്ടിൽ തന്നെ വച്ച് പോയതായിരുന്നു. താക്കോൽ ഉപയോഗിച്ചു തന്നെയാണ് വാതിൽ തുറന്ന് മോഷ്‌ടാവ് അകത്ത് കടന്നതെന്ന് പൊലീസ് പറഞ്ഞു.
ചോമ്പാല പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. സിസിടി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നു. 11 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




