
കണ്ണൂർ : തമിഴ്‌നാട് പൊങ്കൽ പ്രമാണിച്ച് മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസുണ്ടാകും.
06126 മംഗളൂരു -ചെന്നൈ ട്രെയിൻ 13ന് പുലർച്ചെ 3.10ന് മംഗളൂരു ജങ്ഷനിൽനിന്ന് പുറപ്പെടും. 3.50ന് കാസർകോട്ടും അഞ്ചിന് കണ്ണൂരിലുമെത്തും. രാത്രി 11.20നാണ് ചെന്നൈയിലെത്തുക. തിരിച്ച് 06125 ട്രെയിൻ 14ന് പുലർച്ചെ 4.15ന് ചെന്നൈയിൽ നിന്ന് പുറപ്പെടും. രാത്രി 11.30ന് മംഗളൂരുവിലെത്തും. കണ്ണൂരിൽ വൈകിട്ട് 6.50 ഉം കാസർകോട്ട് രാത്രി 8.20 ഉം ആണ് സമയം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




