പൊന്നാനി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിനായി 10 കോടി

സംസഥാന ബജറ്റില്‍ പൊന്നാനി മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്ക് തുക അനുവദിച്ചു. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിനായി 10 കോടിയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്.

ഈശ്വരമംഗലം ശ്മശാനം ആധുനികവല്‍ക്കരണത്തിനായി മൂന്ന് കോടിയും വെളിയങ്കോട് ജി.എച്ച്.എസ് സ്‌കൂള്‍ സ്റ്റേഡിയ നിര്‍മ്മാണത്തിനായി മൂന്ന് കോടിയും വകയിരുത്തി.

ആലങ്കോട് കോക്കൂര്‍ കോലിക്കര റോഡ് ബി.എം ആന്റ് ബി.സി മൂന്ന് കോടിയും മാറഞ്ചേരി മിനി സ്റ്റേഡിയം നവീകരണത്തിനായി 2.5 കോടിയും അനുവദിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top