HIGHLIGHTS : Temporary appointment
പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജില്‍ വര്‍ക് ഷോപ്പ് സൂപ്രണ്ട്, വര്‍ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍- സ്മിത്തി തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
ഒന്നാം ക്ലാസ്സാടെ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ബി.ടെക് ബിരുദമാണ് വര്‍ക് ഷോപ്പ് സൂപ്രണ്ടിന് വേണ്ട യോഗ്യത. വര്‍ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ക്ക് ഒന്നാം ക്ലാസോടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ ഡിപ്ലോമയോ ബി.ടെകോ വേണം.

ട്രേഡ്സ്മാന്‍ – സ്മിത്തിന് ഐടി.ഐ സ്മിത്തി അല്ലെങ്കില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 24 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജില്‍ നേരിട്ട് ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.