Section

malabari-logo-mobile

അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാന്‍ അനുമതി

HIGHLIGHTS : Permission to shoot drugs

ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഡിവിഷനില്‍ ദേവികുളം റെയ്ഞ്ചിന്റെ പരിധിയില്‍ ശാന്തന്‍പാറ,ചിന്നക്കനാല്‍ മേഖലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന’അരിക്കൊമ്പന്‍’എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് അനുമതി നല്‍കി ഉത്തരവായതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

കഴിഞ്ഞ ജനുവരി31-ന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഇടക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയത് തീരുമാനിച്ചതിന്റെ തുടര്‍ നടപടിയുടെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാട്ടാനയെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളര്‍ ധരിപ്പിച്ച് ഉള്‍ക്കാട്ടില്‍ തുറന്നുവിടുകയോ അല്ലെങ്കില്‍ ഈ പ്രദേശത്തെ ദുര്‍ഘടമായ ഭൂപ്രകൃതി പരിഗണിച്ച് മയക്കുവെടി വെച്ച് പിടികൂടി വാഹനത്തില്‍ കയറ്റി നീക്കം ചെയ്യാന്‍ സാധിക്കാത്ത പക്ഷം ജി.എസ്.എം റേഡിയോ കോളറിംഗ് നടത്തി നിരീക്ഷിക്കുന്നതിനോ,മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലടയ്ക്കുന്നതിനോ ആണ് അനുമതി നല്‍കിയിട്ടുള്ളത്. കുങ്കിയാനകളുടെ സേവനം ആവശ്യമാകുന്ന പക്ഷം ആയത് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആനയെ കൂട്ടിലടയ്‌ക്കേണ്ട സാഹചര്യത്തില്‍ കോടനാട് ആനക്കൂട്ടിലേക്ക് ആനയെ നീക്കാനുള്ള നടപടി സ്വീകരിക്കാവുന്നതാണ്.

sameeksha-malabarinews

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍13പേര്‍ മരണപ്പെടുകയും മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും 24വീടുകളും നാലു വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് അരിക്കൊമ്പനെ തളയ്ക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.30വയസ് പ്രായം തോന്നിക്കുന്ന അരിക്കൊമ്പന്‍ ഇക്കഴിഞ്ഞ മാസം മാത്രം മൂന്നു കടകള്‍ തകര്‍ക്കുകയും അരിയും മറ്റ് റേഷന്‍ സാധനങ്ങളും കവരുകയും ചെയ്തിരുന്നു. ജനങ്ങളുടെ സൈ്വര്യ ജീവതം ദുസ്സഹമാകുകയും പൊതുജനരോഷം ഉയരുകയും ചെയ്ത സാഹചര്യത്തില്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ മുന്‍കൈയെടുത്താണ് സര്‍വ്വകക്ഷി യോഗം വിളിച്ചതും തുടര്‍ നടപടികള്‍ സ്വീകരിച്ചതും.

വയനാട്ടിലും പാലക്കാടും സമാന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ2കാട്ടനകളെയും ഒരു കടുവയെയും മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലടച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!