തോട്ടുവ ധന്വന്തരി ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം; ഒരാളുടെ നില ഗുരുതരം

കൊച്ചി:പെരുമ്പാവൂര്‍ തോട്ടുവ ധന്വന്തരി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. അപ്പുക്കുട്ടന്‍(68), സുരേന്ദ്രന്‍(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അപ്പുക്കുട്ടന്റെ നില ഗുരുതരമാണ്.

വെടിക്കെട്ടിനിടെ കതിന മറിഞ്ഞ് വെടിക്കെട്ട് പുരക്ക് തീപിടിച്ചതാണ് അപകടത്തിന് കാരണമായത്. ഞായറാഴ്‌ചയായതിനാല്‍ വന്‍  ഭക്തജനത്തിരക്കാണ് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍  വെടിക്കെട്ടുപുര അല്‍പ്പം അകലെയായതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു

Share news
error: Content is protected !!
Scroll to Top