ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ ഇടഞ്ഞു;മൂന്ന് പേര്‍ക്ക് പരിക്ക്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മൂന്ന് ആനകള്‍ ഇടഞ്ഞു. രാവിലെ ഏഴുമണിക്കുള്ള ശീവേലിക്കിടെയാണ് ആനകള്‍ ഇടഞ്ഞത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആദ്യം ഇടഞ്ഞത് ശ്രീകൃഷ്ണന്‍ എന്ന ആനയായിരുന്നു. തുടര്‍ന്ന്

പിന്നാലെ കൂടെയുണ്ടായിരുന്ന രവികൃഷ്ണന്‍, ഗോപീകൃഷ്ണന്‍ എന്നീ ആനകളും ഇടയുകയായിരുന്നു. ശ്രീകൃഷ്ണന്റെ പുറത്ത് തിടമ്പേറ്റിയിരുന്ന മേല്‍ശാന്തി സംഭവത്തിനിടെ നിലത്തുവീഴുകയുണ്ടായി. സുബാഷ് എന്ന പാപ്പാന്‌ ചെറിയ തോതില്‍ പരിക്കേറ്റിട്ടുണ്ട്.ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിക്കിലും തിരക്കിലും പെട്ട് മറ്റു രണ്ടുപേര്‍ക്കു കൂടി പരിക്കേറ്റു. എന്നാല്‍ ആരുടേയും നില ഗുരുതരമല്ല എന്നാണ് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഞായറാഴ്‌ചയായതിനാല്‍ വലിയ തിരക്കാണ് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത്. അപകടം നടന്ന ഉടന്‍ തന്നെ ഭക്തജനങ്ങളെയെല്ലാം ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റി.അതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top