
പി.എം.കെ.എസ്.വൈ നീര്‍ത്തടഘടകം 20 സ്‌കീമില്‍ മലപ്പുറം ജില്ലയിലെ വാട്ടര്‍ഷെഡ് സെല്‍ കം ഡാറ്റ സെന്ററില്‍ (ഡബ്ല്യു.സി.ഡി.സി) ദിവസ വേതനാടിസ്ഥാനത്തില്‍ ടെക്നിക്കല്‍ എക്സ്പെര്‍ട്ട് നിയമനത്തിനായി മാറ്റി വെച്ച അഭിമുഖം ഫെബ്രുവരി മൂന്നിന് രാവിലെ 11ന് ജില്ലാ വികസന കമ്മീഷണറുടെ ചേംബറില്‍ നടക്കും.
അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ഹൈഡ്രോളജിക്കല്‍ എന്‍ജിനീയറിംഗ്, സോയില്‍ എന്‍ജിനീയറിങ് എന്നിവയിലെ ബിരുദവും സോയില്‍, വാട്ടര്‍ കണ്‍സര്‍വേഷന്‍, ഫോറസ്ട്രി, ഡ്രൈലാന്റ്, അഗ്രികള്‍ച്ചര്‍,ഹോര്‍ട്ടികള്‍ച്ചര്‍, വാട്ടര്‍ഷെഡ് മാനേജ്മെന്റ് ബന്ധപ്പെട്ട മറ്റു മേഖലകള്‍ എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ പ്രവൃത്തി പരിചയമോ ഗവേഷണ പരിചയമോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം അന്നേ ദിവസം രാവിലെ 10.30 ന് ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തില്‍ എത്തണം.
ഫോണ്‍- 0483-2736574, 9656498404.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




