പരപ്പനങ്ങാടി: ലോക്ക്ഡൗണ്‍ കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി താജുല്‍ ഉലമ സ്‌ക്വയര്‍ എസ് വൈഎസ് സാന്ത്വനം പരപ്പനങ്ങാടി മുനിസിപ്പില്‍ ടീം ഒലീവ്. വീട് അണുവിമുക്തമാക്കല്‍, രോഗികളെ ആശുപത്രിയില്‍ എത്തിക്കു തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുവരികയാണ് ടീം ഒലീവ്.
ഇതിനുപുറമെ വിശപ്പുരഹിത പരപ്പനങ്ങാടി എന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷം മുമ്പ് തുടങ്ങിയ ഇവരുടെ പ്രവര്‍ത്തനം വിവാഹ ധനസഹായം, മഈശ(ഉപജീവനം)പദ്ധതി, പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സഹായം, തുടങ്ങിയ ഒട്ടേറെ പ്രവര്‍ത്തികളും ഇവര്‍ നടത്തിവരുന്നുണ്ട്.
എസ്എംകെ തങ്ങള്‍ , ഖാജ മുഹയുദ്ധീന്‍ ,മുജീബ് റഹ്മാന്‍ മിസ്ബാഹി,സിദ്ധീഖ് കൊടപ്പാളി,റഫീഖ് ബോംബേ,റഫീഖ് ബോംബേ,കെ എസ് കെ തങ്ങള്‍,ഹുസൈന്‍ കൊടപ്പാളി,ബറക അബൂബക്കര്‍, മുജീബ് ജുമാന, മുനീര്‍ അറേബ്യന്‍, റാഷിദ് ചെട്ടിപ്പടി, എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം നടന്നുവരുന്നത്.




