കൊടകര കുഴല്‍പ്പണകേസുമായി ബിജെപിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആസൂത്രിതമായി വലിയ പുകമറ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണെന്നും കുഴല്‍പ്പണം ബിജെപിയുടെതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കുപ്രചരണങ്ങള്‍ എന്നും സുരേന്ദ്രന്‍ പറഞ്ഞു. സികെ ജാനുവിനെ പറ്റിയുള്ള ആരോപണങ്ങള്‍ പാര്‍ട്ടിയില്‍ തന്നെ ഉയര്‍ന്ന ആരോപണങ്ങളാണെന്നും താന്‍ പണം നല്‍കിയിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അന്വേഷണത്തോട് ഇതുവരെ സഹകരിക്കാതിരുന്നിട്ടില്ലെന്നും രണ്ട് മാസമായി പോലീസ് എന്താണ് കണ്ടെത്തിയതെന്നും സുരേന്ദ്രന്‍ ചോദിച്ചു. എന്ത് ഉദ്ദേശിച്ചായാലും ഒന്നും നടക്കാന്‍ പോകുന്നില്ലെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.സ്വര്‍ണക്കടത്തും ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലൊക്കെ അന്വേഷണം നടക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് അകാരണമായാണ്.മാധ്യമങ്ങള്‍ നുണപ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.




