Section

malabari-logo-mobile

കാഴ്ചപരിമിത വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് പരിശീലനം തുടങ്ങി

HIGHLIGHTS : Training has started for teachers in visually impaired schools

തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത കാഴ്ചപരിമിത വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കായി വിവര സാങ്കേതികവിദ്യ പരിശീലനം തുടങ്ങി. ശാരദ-ബ്രയില്‍ റൈറ്റര്‍, ഐബസ്, ലിയോസ് എന്നീ സോഫ്റ്റ്വെയറുകളിലുള്ള പരിശീലനമാണ് മൂന്ന് ദിവസങ്ങളിലായി നല്‍കുന്നത്. തിരുവനന്തപുരം വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പ്രഥമാധ്യാപകന്‍ അബ്ദുള്‍ ഹക്കീം കെ.എം, മെന്റര്‍മാരായ ബി. വിനോദ്, രജനീഷ് എസ്.എസ് എന്നിവര്‍ പങ്കെടുത്തു.

കാഴ്ചപരിമിതര്‍ക്ക് എഴുതാനും വായിക്കാനുള്ള ബ്രെയില്‍ ലിപിയുടെ അടിസ്ഥാനത്തില്‍ സാധാരണ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാനായി ഉപയോഗിക്കാവുന്ന സോഫ്റ്റ്വെയറാണ് ശാരദാബ്രയില്‍ റൈറ്റര്‍. സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കാഴ്ചപരിമിതര്‍ക്ക് പരാശ്രയമില്ലാതെ ഏതു ഭാഷയും അനായാസം ടൈപ്പ് ചെയ്യാം. ഇതേ സംവിധാനം ഉപയോഗിച്ച് ഇന്റര്‍നെറ്റ്, ഇ-മെയില്‍ എന്നിവ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയറാണ് ഐബസ് ബ്രയില്‍. അച്ചടി പുസ്തകങ്ങള്‍ ഒരു സ്‌കാനറിന്റെ സഹായത്തോടെ കാഴ്ചപരിമിതര്‍ക്ക് വായിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയറായ ലിയോസിലും പരിശീലനം നല്‍കും. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഘട്ടംഘട്ടമായി പരിശീലനം നല്‍കും.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!